രാജ്യത്ത് മുഴുവന്‍ പേരേയും കോവിഡ് ടെസ്റ്റിന് വിധേയരാക്കാന്‍ യു.എ.ഇ

അബുദാബി- സ്വദേശികളേയും വിദേശികളേയുമടക്കം രാജ്യത്തുള്ള എല്ലാവരേയും കോവിഡ് ടെസ്റ്റ് നടത്താന്‍ പദ്ധതിയിട്ട് യു.എ.ഇ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യം 25,795 പരിശോധനകള്‍ നടത്തി 484 പുതിയ അണുബാധകള്‍ സ്ഥിരീകരിച്ചതായി യു.എ.ഇയുടെ ആരോഗ്യ മന്ത്രാലയ വക്താവ് ഫരീദ അല്‍ ഹുസൈനി പറഞ്ഞു.
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ 24 മണിക്കൂര്‍ അണുനശീകരണം തുടരുകയാണ്. ദിനേനയെന്നോണം തങ്ങളുടെ പരിശോധന വിപുലീകരിച്ചു വരികയാണ് യു.എ.ഇ. കോവിഡിനെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധം പരിശോധന വിപുലീകരിക്കുക എന്നതാണെന്ന്് വിദഗ്ധര്‍ പറഞ്ഞിരുന്നു.

 

Latest News