കോവിഡ്: ദുബായില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു

ദുബായ്- കോവിഡ് ബാധിച്ച് ദുബായില്‍ രണ്ടു മലയാളികള്‍കൂടി മരിച്ചു. നെല്ലിക്കുറുശ്ശി മുളക്കല്‍ പരേതനായ കമ്മുക്കുട്ടിയുടെ മകന്‍ അഹമ്മദ് കബീര്‍ (47), തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്.

അഹമ്മദ് കബീര്‍ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകളോടെ ഏപ്രില്‍ ഒന്നു മുതല്‍ ചികില്‍സയില്‍ ആയിരുന്നു. കഴിഞ്ഞ വ്യാഴം മുതല്‍ രോഗം ഗുരുതരമായിരുന്നു. ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് കോവിഡ് ആണെന്ന് കണ്ടെത്തി. പത്തു വര്‍ഷത്തിലേറെയായി ദുബായില്‍ െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടിലെത്തിയത്. മൃതദേഹം ദുബായില്‍ തന്നെ ഖബറടക്കും. ഭാര്യ: ഷെജില. മക്കള്‍: ഫെബിന്‍, ഫസ്‌ന, ഫഹ്മ, മാതാവ്: ഖദീജ.

കോവിഡ് സ്ഥിരീകരിച്ചു ഇറാനി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കോശി സഖറിയക്ക് ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണം.

 

Latest News