അബുദാബി-യു.എ.ഇയില്‍നിന്ന് കൂടുതല്‍ വിദേശികളെ നാടുകളിലെത്തിക്കാന്‍ വിമാനങ്ങള്‍ തയാറെടുക്കുകയാണെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. വ്യോമ, കരമാര്‍ഗത്തില്‍ 27 സര്‍വീസുകള്‍ക്കാണ് തയാറെടുപ്പ്.
കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം 22,900 വിദേശികളെയാണ് 127 സര്‍വീസുകളിലായി നാടുകളിലെത്തിച്ചത്. യു.എ.ഇയുടെ ദേശീയ വിമാനകമ്പനികളുടെ വിമാനങ്ങളിലാണ് 5185 വിദേശ പൗരന്മാര് മടങ്ങിയത്.
43 രാജ്യങ്ങളില്‍നിന്നായി 2,286 യു.എ.ഇ പൗരന്മാരെ സ്വദേശത്ത് എത്തിച്ചു. കര, വ്യാമ മാര്‍ഗം ഇതിനായി 86 സര്‍വീസുകളാണ് നടത്തിയത്. 11 സര്‍വീസുകള്‍ കുടി ഉടന്‍ നടത്തും.
സമൂഹ ഇഫ്താറുകൾ വേണ്ട; വീടുകളിൽ നമസ്കാരം -സൗദി പണ്ഡിതസഭ






