മഴ നനഞ്ഞും പൊതുമാപ്പ് തേടി ഇന്ത്യക്കാരുടെ നിര

കുവൈത്ത് സിറ്റി- മഴയും മോശമായ കാലാവസ്ഥയും വകവെക്കാതെ പൊതുമാപ്പ് തേടി ഇന്ത്യക്കാരുടെ നീണ്ട നിര. പൊതുമാപ്പ് രജിസ്‌ട്രേഷനുള്ള മൂന്നാം ദിവസവും നിരവധി ഇന്ത്യക്കാരാണ് ഫര്‍വാനിയയിലുള്ള സ്‌കൂളിലെത്തിയത്. ഈ മാസം 30 വരെയാണ് പൊതുമാപ്പ് കാലാവധി.

https://www.malayalamnewsdaily.com/sites/default/files/2020/04/19/p4c.jpg
16 മുതല്‍ 20 വരെയാണ് ഇന്ത്യക്കാര്‍ക്കുള്ള സമയം. ഇത് തിങ്കളാഴ്ച അവസാനിക്കുകയാണ്. പിന്നീട് ശ്രീലങ്കക്കാര്‍ക്കാണ് ഊഴം.
രാവിലെ എട്ട് മുതല്‍ രണ്ട് വരെയാണ് അനധികൃത താമസക്കാര്‍ പ്രത്യേകം നിശ്ചയിച്ച കേന്ദ്രങ്ങളിലെത്തി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവര്‍ക്ക് ഇന്ത്യന്‍ എംബസി ഔട്ട്പാസ് നല്‍കും. ലോക്ഡൗണ്‍ ആയതിനാല്‍ ഇവരെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കുവൈത്ത് സൗജന്യമായി ഇവരെ കൊണ്ടുപോകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

 

Latest News