തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകന് കോവിഡ്;  വാര്‍ത്താ സമ്മേളനം റദ്ദാക്കി 

ചെന്നൈ- തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ പ്രമുഖ പത്രത്തിലെ മാധ്യമപ്രവര്‍ത്തകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനത്തിലടക്കം പങ്കെടുത്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹം സ്വമേധയാ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. ഇയാളെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇയാള്‍ കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നാണ് ചെന്നൈ കോര്‍പ്പറേന്‍ നല്‍കുന്ന വിവരം.  ഇയാള്‍ താമസിച്ച കെട്ടിടത്തിലെ 50 പേരെ നിരീക്ഷണത്തിലാക്കി.
 

Latest News