കോവിഡ്19: കുവൈത്തില്‍ ബംഗ്ലാദേശ് സ്വദേശി മരിച്ചു

കുവൈത്ത് സിറ്റി- കുവൈത്തില്‍ കൊറോണ ബാധിച്ചു ശനിയാഴ്ച ഒരാള്‍ കൂടി മരിച്ചു. 68 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 6 ആയി. 3 സ്വദേശികളും ഒരു ഇറാനിയും ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശിയുമാണ് ഇതുവരെ കൊറോണ മൂലം മരിച്ചത്. രാജ്യത്ത് കൊറോണ ബാധിച്ചവര്‍ 1751 അയി ഉയര്‍ന്നു.

ശനിയാഴ്ചയും 64 ഇന്ത്യക്കാരടക്കം 93 പേര്‍ക്കു കൂടി കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 1751 അയി. ഇന്ത്യക്കാര്‍ 988 അയി.

ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 22 പേര്‍ കൂടി  രോഗ വിമുക്തമായി. ഇതോടെ രാജ്യത്ത് 280 പേര്‍ രോഗ വിമുക്തമായി. 1465 പേര്‍ ചികിത്സയിലും 34 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. ഐ സി യൂ വില്‍ കഴിയുന്ന 18 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

 

Latest News