യു.എ.ഇയില്‍നിന്ന് നാട്ടിലേക്കു മടങ്ങാൻ തെയ്യാറുള്ളവരുടെ ലിസ്റ്റ് കെ.എം.സി.സി തയ്യാറാക്കുന്നു

ദുബായ്- കൊറോണ കാരണം വിമാനങ്ങൾ റദ്ദാക്കിയതോടെ നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയവരിൽ നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്നവരുടെ ലിസ്റ്റ് യു.എ.ഇ കെ.എം.സി.സി തയ്യാറാക്കുന്നു. എത്രത്തോളം ആളുകൾ യു.എ.ഇയിൽനിന്ന് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് അറിയാനും അതിനാവശ്യമായ ക്രമീകരണങ്ങൾ നടത്താനുമാണ് പട്ടിക തയ്യാറാക്കുന്നത്. 

രജിസ്ട്രേഷന്‍റെ ലിങ്ക് ഇതോടൊപ്പം

വാർഷിക അവധി ലഭിച്ചവർ, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവർ, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ദീർഘകാല അവധിയിലുള്ളവർ, സ്വമേധയാ തിരികെ പോകാൻ ആഗ്രഹിക്കുന്നവർ, ഗർഭിണി കൾ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്കും! അവരുടെ കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് ഈ സംവിധാനമൊരുക്കുന്നത്.

ഇവരിൽ നിന്ന് പരിശോധനയിൽ കോവിഡ് രോഗമില്ലെന്ന് സ്ഥിരീകരിച്ചവർക്ക്, വിമാന സർവീസുകൾ അടിയന്തരമായി ഏർപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കാൻ കേന്ദ്ര  സംസ്ഥാന സർക്കാറുകളോടും നയതന്ത്ര കാര്യാലയങ്ങളോടും ആവശ്യപ്പെടുന്നതിന്റെ ഭാഗമാണിതെന്നും കെ.എം.സി.സി നേതാക്കൾ വ്യക്തമാക്കി.
 

Latest News