ദുബായ് - കൊറോണ ബാധിച്ച് യു.എ.ഇയിൽ മരിക്കുന്ന എല്ലാ രാജ്യക്കാരുടെയും കുടുംബങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുമെന്ന് യു.എ.ഇ റെഡ് ക്രസന്റ് അറിയിച്ചു.
ഏപ്രിൽ 16 വരെ യു.എ.ഇയിൽ 35 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 'യു ആർ എമംഗ് യുവർ ഫാമിലി' എന്ന ശീർഷകത്തിൽ യു.എ.ഇ റെഡ് ക്രസന്റ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൊറോണ പിടിപെട്ട് മരിക്കുന്നവരുടെ കുടുംബങ്ങളുടെ സംരക്ഷണ ചുമതല റെഡ് ക്രസന്റ് ഏറ്റെടുക്കുന്നതെന്ന് യു.എ.ഇ ഗവൺമെന്റ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് വ്യക്തമാക്കി.