കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം

കൊച്ചി- മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. അഴീക്കോട് സ്‌കൂളിൽ ഹയർ സെക്കണ്ടറി കോഴ്‌സ് അനുവദിക്കാൻ 25 ലക്ഷം രൂപ കൈപറ്റി എന്ന് ആരോപിച്ചുള്ള കേസിലാണ് അന്വേഷണം. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതി നൽകിയിരുന്നത്.

KM Shaji response:- പ്രതീക്ഷിച്ചത് മാഷാ അള്ളാ സ്റ്റിക്കറുള്ള ഇന്നോവ കാർ- കെ.എം ഷാജി

അതേസമയം, പ്രതികാര നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ലീഗ് നേതൃത്വം പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചതിനാണ് വിജിലൻസിനെ ഉപയോഗിക്കുന്നതെന്നും ലീഗ് നേതൃത്വം കുറ്റപ്പെടുത്തി.
 

Latest News