ദുബായ് ഉടനെ പഴയ നിലയിലാകില്ല; പ്രതീക്ഷ നഷ്ടപ്പെട്ട് ബിസിനസുകാര്‍

ദുബായ്- കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച നിയന്തണങ്ങളില്‍ ഇളവു വരുത്താന്‍ യു.എ.ഇ ഒരുങ്ങുകയാണെങ്കിലും ശുഭപ്രതീക്ഷയില്ലാതെ ദുബായ് ബിസിനസുകാര്‍. സ്ഥിതിഗതികള്‍ അടുത്തൊന്നും പഴയനിലയിലാകില്ലെന്നാണ് ബിസിനസ് പ്രമുഖരേയും സര്‍വേ ഫലങ്ങളും ഉദ്ധിരച്ച് അല്‍അറബിയ റിപ്പോര്‍ട്ട്.

ദുബായ് പ്രഖ്യാപിച്ച 24 മണിക്കൂര്‍ ലോക്ഡൗണ്‍ രണ്ടു ദിവസത്തിനുശേഷം അവസാനിക്കുകയാണ്. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നാണ് സൂചന. ചില കേന്ദ്രങ്ങളിലേക്ക് വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

മാര്‍ച്ച് ആദ്യം മുതല്‍ ഏര്‍പ്പെടുത്തിയ സഞ്ചാര വിലക്കില്‍ ഇളവു വരുത്താന്‍ യു.എ.ഇ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇളവുകള്‍ വരുത്തുമെങ്കിലും റസ്‌റ്റോറന്റുകളും ബാറുകളും ഹോട്ടലുകളും ഉടന്‍ തുറക്കില്ലെന്ന് ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ കമേഴ്‌സ് മാര്‍ക്കറ്റിംഗ് (ഡി.ടി.സി.എ) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേര്‍സ് (പിഡബ്ല്യുസി) 52 ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 15 ശതമാനം മാത്രമേ, ഒരു മാസത്തിനകം പൂര്‍വസ്ഥിതിയിലെത്താന്‍ സാധിക്കുമെന്ന് ശുഭപ്രതീക്ഷ പുലര്‍ത്തുന്നുള്ളൂ. സാധാരണ നില വീണ്ടെടുക്കാന്‍ ആറു മതുല്‍ 12 വരെ മാസം വേണ്ടിവരുമെന്നാണ് 27 ശതമാനം അഭിപ്രായപ്പെട്ടത്. ചില വ്യാപാരമേഖലകള്‍ പാടേ ഒഴിവാക്കിയെന്നാണ് ഇതേ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ബിസിനസ് പ്രമുഖര്‍ വ്യക്തമാക്കിയത്.

 

Latest News