Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ കോവിഡ് ആശുപത്രിയാകുന്നു

ദുബായ്- കോവിഡ്19 പിടിമുറുക്കുന്നതിനിടെ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താത്ക്കാലിക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നു. 800 തീവ്ര പരിചരണ ബെഡുകള്‍ ഉള്‍പ്പെടെ മൂവായിരം ബെഡുകളാണ് ഇവിടെ ഒരുങ്ങുന്നത്.

ആശുപത്രിയുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കും. ആഗോള വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന സ്ഥലമാണ് വേള്‍ഡ് ട്രേഡ് സെന്റര്‍. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയാറാണെന്ന്  ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖതമി വ്യക്തമാക്കി.

 

Latest News