കുവൈത്ത്: കൊറോണ ഹോട്‌സ്‌പോട്ടുകളില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ വന്നേക്കും

കുവൈത്ത് സിറ്റി- കുവൈത്തില്‍ കൊറോണ വ്യാപനത്തിന്റെ ഉറവിടകേന്ദ്രങ്ങളായി മാറി കൊണ്ടിരിക്കുന്ന ഫര്‍വാനിയയിലും ഖൈത്താനിലും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലേഹ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത് കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക് ഡൌണ്‍ വേണ്ടിവരുമെന്ന സൂചന നല്‍കുന്നു.
കൂടാതെ പ്രതിരോധ മന്ത്രാലയത്തിന്റ മൂന്നു ക്വാറന്റൈന്‍ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ ജലീബിലും തയാറാക്കിയിട്ടുണ്ട്. മഹ്ബൂലയില്‍ വിദേശികള്‍ക്കായി പോളിക്ലിനിക്കുകളും ഫീല്‍ഡ് ഹോസ്പിറ്റലും സജ്ജമായതായും മന്ത്രാലയം അറിയിച്ചു.

 

Latest News