ദുബായ് - ദേശീയ അണുനശീകരണ പ്രോഗ്രാമിനിടെ സഞ്ചാര നിയന്ത്രണം ലംഘിച്ചതിന് 2,527 പേര്‍ക്ക് ദുബായ് പോലീസ് പിഴ ചുമത്തി. സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീടുകളില്‍നിന്ന് പുറത്തിറങ്ങിയ 2,076 പേര്‍ക്ക് വാണിംഗ് നല്‍കുകയും എട്ടുപേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. അനുവദിക്കപ്പെട്ട പരമാവധിയില്‍ (മൂന്നില്‍) കൂടുതല്‍ യാത്രക്കാരെ കയറ്റിയതിന് 204 ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ഒരാള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. അടച്ച പ്രദേശങ്ങളില്‍ മാസ്‌കുകള്‍ ധരിക്കാത്തതിനും സുരക്ഷിത അകലം പാലിക്കാത്തതിനും 233 പേര്‍ക്ക് വാണിംഗ് നോട്ടീസ് നല്‍കുകയും അഞ്ചു പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ദേശീയ അണുനശീകരണ പ്രോഗ്രാമിനിടെ ആളുകള്‍ വീടുകളില്‍ ഇരിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും ദുബായ് പോലീസ് ജനറല്‍ കമാണ്ട് ആവശ്യപ്പെട്ടു.