ഓണപ്പുടയുടെ നാട്ടുചരിത്രം

നാട്ടുചരിത്രം ചിലപ്പോൾ അങ്ങിനെയാണ്.  നാട്ടാചാരങ്ങളിലോ, പ്രക്ഷോഭ സമരങ്ങളിലോ ഐതിഹ്യങ്ങളിലോ കെട്ടിപ്പിണഞ്ഞ് കിടക്കും.    നാടിന്റെ പേരും പെരുമയും അതുവഴി അറിയപ്പെടും. കേരളത്തിന്റെ നാട്ടുചരിത്രം തേടിപ്പോകുന്നവർക്ക് ഇത്തരത്തിൽ ഏറെ കൗതുകവും ആശ്ചര്യവുമാണ് മലപ്പുറം ജില്ലയിലെ മങ്കട-പെരിന്തൽമണ്ണ മണ്ഡലത്തിന്റെ അതിർത്തി ഗ്രാമമായ കൊളത്തൂർ ഓണപ്പുട അങ്ങാടിയിലെത്തുമ്പോഴുണ്ടാവുക. കേരളത്തിന്റെ ദേശീയോൽസവമായ ഓണത്തിന്റെ കീർത്തിയിലാണ് ഇന്നും ഓണപ്പുട അങ്ങാടി അറിയപ്പെടുന്നത്.
  ഓണക്കോടിയില്ലാത്ത ഓണത്തെക്കുറിച്ച് മലയാളിക്ക് ചിന്തിക്കാൻ കഴിയില്ല. ഓണത്തിന്റെ പര്യായം തന്നെയാണ് ഓണക്കോടി. മഹാബലി തമ്പുരാനെ പുതുവസ്ത്രമണിഞ്ഞ് വരവേൽക്കാനാണ് പൂക്കളമൊരുക്കി പ്രജകൾ കാത്തിരിക്കുന്നത്.  ഒരു ഓണക്കാലത്തെ ഓണക്കോടി വിതരണത്തിൽ നിന്നാണ് ഓണപ്പുട അങ്ങാടിയുടെ പേരും ഓണത്തെ അന്വർത്ഥമാക്കിയത്. അക്കഥ ഓണപ്പുടാത്ത് വാസുപ്പണിക്കർ പുതുതലമുറക്ക് പകർന്ന് നൽകുമ്പോൾ ഒരു നാടിന്റെ പേരിലെ ചരിത്രവും അടയാളപ്പെടും.
വാസുപ്പണിക്കരുടെ മുതുമുത്തച്ഛനായിരുന്നു നാട്ടിലെ പ്രശസ്തനായ കളരി അഭ്യാസി കുഞ്ഞൻ പണിക്കർ. സമീപ ഗ്രാമങ്ങളിൽ നിന്നുവരെ പണിക്കരുടെ അരികിൽ കളരി അഭ്യസിക്കാൻ ആളുകളുടെ വലിയ ഒഴുക്ക് തന്നെയായിരുന്നു. കുഞ്ഞൻ പണിക്കരുടെ പ്രശസ്തി അയൽ ഗ്രാമങ്ങളിൽ നിന്നും മറ്റ് ഗ്രാമങ്ങളിലേക്കും കടന്നു. തന്റെ കളരി അഭ്യാസത്തിന്റെ അടവുകളും അറിവുകളും പരിചയപ്പെടുത്താനായി അദ്ദേഹം തന്റെ ശിഷ്യരുമായി ഒരിക്കൽ കണ്ണൂരിലെത്തി. അവിടുത്തെ ഒരു നാട്ടുപ്രമാണിയുടെ പ്രത്യേക ക്ഷണമനുസരിച്ചായിരുന്നു പരിവാരങ്ങളും ആയുധങ്ങളുമായുള്ള പണിക്കരുടെ യാത്ര. അവർക്ക് സ്‌നേഹോഷ്മളമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. ഇതോടെ കുഞ്ഞൻ പണിക്കർ ഏവരും അറിയപ്പെടുന്ന അഭ്യാസിയായി. തറവാട്ടിൽ കളരി അഭ്യാസവും കുട്ടികളെ എഴുത്തിനിരുത്തലും പതിവായിരുന്നു.   കളരി അഭ്യാസം കൊണ്ട് ഊരു ചുറ്റുമ്പോഴും കുഞ്ഞൻ പണിക്കർ ഓണത്തിന് തന്റെ കളരിക്കൽ തറവാട്ടിലെത്തും. അപ്പോഴും ശിഷ്യന്മാരാകാൻ വിവിധ പ്രദേശങ്ങളിൽ നിന്നാളുകളെത്തും. കുഞ്ഞൻ പണിക്കരുടെ കളരിപ്പെരുമ നാടിന്റെ യശസ്സുയർത്തിയതോടെ കുടുംബവും നാട്ടുകാരും ചേർന്ന് ഓണക്കാലത്ത് പുടവ നൽകി അദ്ദേഹത്തെ ആദരിച്ചു.  ഇതോടൊപ്പം തറവാടിന്റെ വകയായി ഓണപ്പുടവയും ഓണ സദ്യയും നൽകി. ഇത് കുടംബം വർഷങ്ങളോളം തുടർന്നു. ഓടപ്പുടവ വാങ്ങാനെത്തുന്നവർ നാടിനെ പിന്നീട് ഓണപ്പുടവ എന്ന് പേരിട്ട് വിളിച്ചു. ഓണപ്പുടവ പിന്നീട് ലോപിച്ച് ഓണപ്പുടയുമായി മാറി. കളരി അഭ്യാസത്തോടൊപ്പം പണിക്കർ കുട്ടികൾക്ക് നിലത്തെഴുത്തും പഠിപ്പിച്ചിരുന്നു.
കുഞ്ഞൻ പണിക്കർ ഓർമയായിട്ട് വർഷം 150 ലേറെയായി. നാലുകെട്ടും കളപ്പുരയുമുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ കളരിത്തറ മാത്രം ബാക്കി.    കുഞ്ഞൻ പണിക്കരുടെ സമാധിയും കളരിത്തറക്ക് സമീപമാണ്. കുംഭമാസത്തിൽ കളരി പൂജയും വിളക്ക് കത്തിക്കലുമാണ് ഇപ്പോൾ പുതുതലമുറയിലുളളവർ ചെയ്ത് പോരുന്നത്. നാടിന്റെ പേരിന് കാലത്തിന്റെ കുത്തിയൊഴുക്കിലും മാറ്റങ്ങൾ വന്നിട്ടില്ല. സർക്കാർ രേഖകളിലും മറ്റുമെല്ലാം ഓണപ്പുട എന്നാണ് സ്ഥലപ്പേരിലാണ് പ്രദേശം അറിയപ്പെടുന്നത്.
ക്യഷി ഉപജീവനമാക്കിയവരായിരുന്നു ഓണപ്പുടയിലെ മിക്കവരും. വയലും തോടും കുളങ്ങളും കുന്നുകളുമായി പ്രകൃതിമനോഹരമാണ് ഇന്നും കൊളത്തൂരിലെ ഓണപ്പുട പ്രദേശം. ഗ്രാമത്തിന്റെ നാട്ടിടവഴികൾക്ക് പോലും ഇന്നും സുപരിചിതമാണ് നാടിന്റെ ചരിത്രം.
ഓരോ ഓണമെത്തുമ്പോഴും അവർ ആ ഓർമ പുതുക്കുന്നു. ഇത് രേഖപ്പെടുത്തിയ ചരിത്രമല്ല, മറിച്ച് പഴമക്കാരുടെ ചുണ്ടിൽനിന്ന് പുതുമക്കാരുടെ കാതിലേക്ക് തലമുറ തലമുറയായി കൈമാറിപ്പോന്ന നാട്ടുചരിത്രത്തിന്റെ കഥയാണ്.ത്. ഇതോടെ കുഞ്ഞന്‍ പണിക്കര്‍ ഏവരും അറിയപ്പെടുന്ന അഭ്യാസിയായി. തറവാട്ടില്‍ കളരി അഭ്യാസവും കുട്ടികളെ എഴുത്തിനിരുത്തലും പതിവായിരുന്നു.   കളരി അഭ്യാസം കൊണ്ട് ഊരു ചുറ്റുമ്പോഴും കുഞ്ഞൻ പണിക്കർ ഓണത്തിന് തന്റെ കളരിക്കൽ തറവാട്ടിലെത്തും. അപ്പോഴും ശിഷ്യന്മാരാകാൻ വിവിധ പ്രദേശങ്ങളിൽ നിന്നാളുകളെത്തും. കുഞ്ഞൻ പണിക്കരുടെ കളരിപ്പെരുമ നാടിന്റെ യശസ്സുയർത്തിയതോടെ കുടുംബവും നാട്ടുകാരും ചേർന്ന് ഓണക്കാലത്ത് പുടവ നൽകി അദ്ദേഹത്തെ ആദരിച്ചു.  ഇതോടൊപ്പം തറവാടിന്റെ വകയായി ഓണപ്പുടവയും ഓണ സദ്യയും നൽകി. ഇത് കുടംബം വർഷങ്ങളോളം തുടർന്നു. ഓടപ്പുടവ വാങ്ങാനെത്തുന്നവർ നാടിനെ പിന്നീട് ഓണപ്പുടവ എന്ന് പേരിട്ട് വിളിച്ചു. ഓണപ്പുടവ പിന്നീട് ലോപിച്ച് ഓണപ്പുടയുമായി മാറി. കളരി അഭ്യാസത്തോടൊപ്പം പണിക്കർ കുട്ടികൾക്ക് നിലത്തെഴുത്തും പഠിപ്പിച്ചിരുന്നു.
കുഞ്ഞൻ പണിക്കർ ഓർമയായിട്ട് വർഷം 150 ലേറെയായി. നാലുകെട്ടും കളപ്പുരയുമുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ കളരിത്തറ മാത്രം ബാക്കി.    കുഞ്ഞൻ പണിക്കരുടെ സമാധിയും കളരിത്തറക്ക് സമീപമാണ്. കുംഭമാസത്തിൽ കളരി പൂജയും വിളക്ക് കത്തിക്കലുമാണ് ഇപ്പോൾ പുതുതലമുറയിലുളളവർ ചെയ്ത് പോരുന്നത്. നാടിന്റെ പേരിന് കാലത്തിന്റെ കുത്തിയൊഴുക്കിലും മാറ്റങ്ങൾ വന്നിട്ടില്ല. സർക്കാർ രേഖകളിലും മറ്റുമെല്ലാം ഓണപ്പുട എന്നാണ് സ്ഥലപ്പേരിലാണ് പ്രദേശം അറിയപ്പെടുന്നത്.
ക്യഷി ഉപജീവനമാക്കിയവരായിരുന്നു ഓണപ്പുടയിലെ മിക്കവരും. വയലും തോടും കുളങ്ങളും കുന്നുകളുമായി പ്രകൃതിമനോഹരമാണ് ഇന്നും കൊളത്തൂരിലെ ഓണപ്പുട പ്രദേശം. ഗ്രാമത്തിന്റെ നാട്ടിടവഴികൾക്ക് പോലും ഇന്നും സുപരിചിതമാണ് നാടിന്റെ ചരിത്രം.
ഓരോ ഓണമെത്തുമ്പോഴും അവർ ആ ഓർമ പുതുക്കുന്നു. ഇത് രേഖപ്പെടുത്തിയ ചരിത്രമല്ല, മറിച്ച് പഴമക്കാരുടെ ചുണ്ടിൽനിന്ന് പുതുമക്കാരുടെ കാതിലേക്ക് തലമുറ തലമുറയായി കൈമാറിപ്പോന്ന നാട്ടുചരിത്രത്തിന്റെ കഥയാണ്.
 

Latest News