കുവൈത്ത് സിറ്റി- വന്‍തോതില്‍ ഇന്ത്യക്കാര്‍ കൊറോണ ബാധിതരായ കുവൈത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം കുവൈത്തിലെത്തി. കോവിഡ് പരിശോധന, ചികിത്സ തുടങ്ങിയ മേഖലകളില്‍ ഇവര്‍ കുവൈത്ത് ആരോഗ്യവകുപ്പിനെ സഹായിക്കും. കുവൈത്ത് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ 15 അംഗ സംഘത്തെ അയച്ചത്.
ഇന്ത്യന്‍ ഡോക്ടര്‍മാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സംഘം കുവൈത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യയില്‍നിന്നുള്ള പ്രത്യേക വിമാനത്തിലാണ് സംഘം കുവൈത്തിലെത്തിയത്. രണ്ടാഴ്ചയോളം ഇവര്‍ കുവൈത്തില്‍ സേവനത്തിലുണ്ടാവുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.






