വിമാനമില്ലാത്തതിനാല്‍ മടക്കയാത്ര അസാധ്യമായി, മലയാളി പ്രൊഫസര്‍ ദുബായില്‍ മരിച്ചു

ദുബായ്- യു.എ.ഇയില്‍ മകളെ സന്ദര്‍ശിക്കാനെത്തിയ മലയാളിയായ റിട്ടയേര്‍ഡ് കോളേജ് പ്രൊഫസര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് വിരമിച്ച എം. ശ്രീകുമാറും (70) ഭാര്യ ശ്രീകുമാരിയും ഷാര്‍ജയിലെ അധ്യാപികയായ മകള്‍ ശ്രീജയെ സന്ദര്‍ശിക്കാനാണ് എത്തിയത്.  ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങേണ്ടതായിരുന്നു. കൊറോണ വൈറസ് മൂലം വിമാനങ്ങള്‍ റദ്ദായതുമൂലം തിരികെ പോകാന്‍ കഴിഞ്ഞില്ല.

വ്യാഴാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഷാര്‍ജയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹം മരിക്കുകയായിരുന്നു.
മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകാനാവാത്തതിനാല്‍ ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ കുടുംബം തീരുമാനിച്ചതായി ബന്ധു പറഞ്ഞു.

 

Latest News