ഖത്തറില്‍ 136 കോവിഡ് കേസുകള്‍കൂടി

ദോഹ-  ഖത്തറില്‍ 136 പേര്‍ക്ക് കൂടി കോവിഡ്19. രോഗബാധിതരുടെ എണ്ണം 2,512 എത്തി. ചികിത്സയില്‍ കഴിയുന്നത് 2,279 പേരാണ്. അതേസമയം സുഖം പ്രാപിച്ചവരുടെ എണ്ണം 227 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനക്ക് വിധേയമായവര്‍ 2,195 പേരാണ്.
ഒരു സ്വദേശിയും അഞ്ച് പ്രവാസികളും ഉള്‍പ്പെടെ ആറ് പേരാണ് ഇതുവരെ മരണമടഞ്ഞത്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കാനും മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

 

Latest News