ദുബായ്- കോവിഡ് വ്യാപനം തടയുന്നതിനായുള്ള ലോക്ഡൗണിനിടെ യു.എ.ഇ വനിത ആംബുലന്‍സില്‍ കുഞ്ഞിനു ജന്മം നല്‍കി.
പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി പാരാമെഡിക്കല്‍ സ്റ്റാഫ് ആലിയ അല്‍ കഅബിയാണ് യുവതിക്ക് ആവശ്യമായ പരിചരണം നല്‍കിയത്. കഴുത്തിലും വയറിലും കുടുങ്ങിക്കിടന്ന പൊക്കിള്‍കൊടി മുറിച്ച് കുഞ്ഞിനെ രക്ഷിക്കുന്നതില്‍ ആലിയയുടെ പങ്ക് നിര്‍ണായകമായിരുന്നു.
പാരാമെഡിക്കിനോടുള്ള നന്ദിസൂചകമായി കുഞ്ഞിന് മാതാപിതാക്കള്‍ ആലിയയുടെ പേരു നല്‍കി.






