രാധേ ഷൂട്ടിംഗ് മുടങ്ങി ഈദിന് സൽമാൻ ചിത്രമില്ല

സമീപ കാലത്ത് ആദ്യമായി ഇത്തവണ ഈദിന് സൽമാൻ ഖാന്റെ ചിത്രം തിയേറ്ററുകളിലെത്തില്ല. പ്രഭുദേവ സംവിധാനം ചെയ്യുന്ന 'രാധേ'യുടെ ഷൂട്ടിംഗ് കോവിഡ് വ്യാപനത്തെ തുടർന്ന് നീണ്ടുപോയതാണ് കാരണം. മാർച്ച് അവസാനത്തോടെ ഷൂട്ടിംഗ് പൂർത്തിയാവേണ്ടതായിരുന്നുവെന്നും എന്നാൽ കൊറോണ മഹാമാരി കണക്കിലെടുത്ത് ഷൂട്ടിംഗ് തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണെന്നും സൽമാനുമായി അടുപ്പമുള്ളവർ പറഞ്ഞു. 


ചിത്രത്തിന്റെ കുറെ ഭാഗം തായ്‌ലൻഡിൽ ഷൂട്ട് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ മൂലം യാത്രകൾ മുടങ്ങിയതോടെ അത് വേണ്ടെന്നുവെച്ചു. തുടർന്ന് മുംബൈയിൽ കുറെ ഭാഗം ഷൂട്ട് ചെയ്തു. എങ്കിലും എട്ട്-പത്ത് ദിവസത്തെ ഷൂട്ടിംഗ് ഇനിയും അവശേഷിക്കുന്നുണ്ട്. സൽമാനും നായിക ദിഷ പട്ടാനിയും ചേർന്നുള്ള ഗാൻത്തിന്റെ കുറെ ഭാഗങ്ങളും അതിൽ പെടും. 
രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ട് മാത്രമല്ല, ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങളും നിലച്ചു. ഇതോടെയാണ് ചിത്രത്തിന്റെ റിലീസ് നീളുമെന്ന് ഉറപ്പായത്. മെയ് അവസാന വാരമാണ് ഈ വർഷത്തെ ഈദ്.

 

Latest News