അബുദാബി- യു.എ.ഇയില്‍ 283 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2359 ആയി.
ഏഷ്യക്കാരനായ ഒരാള്‍ കൂടി മരിച്ചതോടെ കോറോണയില്‍ മരണപ്പെട്ടവരുടെ എണ്ണം 12 ആയി.
19 പേര്‍ രോഗമുക്തരായി. ഇതുവരെ അസുഖത്തില്‍നിന്ന് മുക്തി നേടിയവര്‍ ഇതോടെ 186 ആയി.
കോവിഡ് പരിശോധനക്ക് കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പരിശോധന കൂടുതല്‍ വേഗത്തിലായതാണ് ഒറ്റയടിക്ക് ഇത്രയും കേസുകള്‍ സ്ഥിരീകരിക്കാന്‍ സഹായിച്ചതെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. ക്വാറന്റൈന്‍ നടപടികളും സാമൂഹിക അകലവും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവരാണ് പോസിറ്റീവ് കേസുകളില്‍ ചിലരെന്നും വക്താവ് പറഞ്ഞു.






