കൊച്ചി- കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം സംഭാവന നല്കി ചലച്ചിത്ര താരം മോഹന്‍ലാല്‍. പണം നല്കാന് സന്നദ്ധത അറിയിച്ച് മോഹന്‍ലാല്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. കൂടാതെ, മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എല്ലാവരും വളരെ കഷ്ടപ്പെടുന്ന ഒരു സമയമാണിതെന്നും ഈ മഹാമാരിയെ ചെറുക്കുന്നതിന് മുഖ്യമന്ത്രി സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നതായും മോഹന്‍ലാല്‍ കത്തില്‍ പറയുന്നു. സിനിമാ രംഗത്ത് നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതാദ്യമായാണ് ഒരാള്‍ പണം കൈമാറുന്നത്. സിനിമാ മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കാനായി ഫെഫ്കയ്ക്ക് മോഹന്‍ലാല്‍ 10 ലക്ഷം രൂപ നല്‍കിയിരിന്നു.






