Sorry, you need to enable JavaScript to visit this website.

നടന്നോ സൈക്കിളിലോ പോകുന്നതിനും പെര്‍മിറ്റ് വേണം, യു.എ.ഇയില്‍

ദുബായ്- അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സൈക്കിളിലോ നടന്നോ പോകുന്നവര്‍ക്കും യു.എ.ഇയില്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കിയേക്കും.
പെര്‍മിറ്റ് നല്‍കുന്നതിനുള്ള വെബ്‌സൈറ്റിലെ അപ്‌ഡേറ്റില്‍ ഇതു സംബന്ധിച്ച സൂചനകളുണ്ട്. ഭക്ഷണ സാധനങ്ങളോ മരുന്നോ വാങ്ങാന്‍ പുറത്തുപോകേണ്ടവര്‍, നടന്നാണ് പോകുന്നതെങ്കില്‍കൂടി സൈറ്റില്‍ കയറി പെര്‍മിറ്റ് നേടിയ ശേഷമേ പോകാവൂ. 24 മണിക്കൂര്‍ സാനിറ്റൈസേഷന്‍ പരിപാടിയുടെ കാലയളവിലാണ് ഈ നിയന്ത്രണം.
https://dxbpermit.gov.ae/permits എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

 

Latest News