ഗാഡിയോളയുടെ മാതാവ് കൊറോണ ബാധിച്ച് മരിച്ചു

ബാഴ്‌സലോണ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ പെപ് ഗാഡിയോളയുടെ മാതാവ് കൊറോണ ബാധിച്ച് ബാഴ്‌സലോണയില്‍ മരണപ്പെട്ടു. ഡോളോര്‍സ് സാല കാരിയോക്ക് 82 വയസ്സുണ്ടായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി കുടുംബം തകര്‍ന്നുപോയതായി ക്ലബ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 
അതീവ ദുഃഖകരമായ സാഹചര്യത്തിലൂടെ കടന്നുപോവുന്ന പെപ്പിനും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരും ഹൃദയം തൊട്ട അനുശോചന സന്ദേശം അറിയിക്കുന്നതായി സിറ്റി ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. 
തന്റെ കളിക്കാലത്തിലേറെയും ബാഴ്‌സലോണയില്‍ ചെലവിട്ട ഗാഡിയോള ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച കോച്ചുമാരിലൊരാളാണ്. ബാഴ്‌സലോണയെയും ബയേണ്‍ മ്യൂണിക്കിനെയും പരിശീലിപ്പിച്ച ശേഷമാണ് സിറ്റിയുടെ ചുമതലയേറ്റെടുത്തത്. കൊറോണക്കെതിരായ പോരാട്ടത്തിന് കഴിഞ്ഞ മാസം അദ്ദേഹം 10 ലക്ഷം യൂറോ സംഭാവന ചെയ്തിരുന്നു. 


 

Latest News