എന്ത് കൊറോണ, താജിക് ലീഗ് യഥാസമയം തുടങ്ങി

ദുഷാന്‍ബെ - കൊറോണ കാരണം ലോകമെങ്ങും കളിക്കളങ്ങള്‍ ്അടച്ചുപൂട്ടുന്നതിനിടയില്‍ താജിക്കിസ്ഥാന്‍ ഫുട്‌ബോള്‍ ലീഗിന് യഥാസമയം തുടക്കമായി. ഉദ്ഘാടന മത്സരത്തില്‍ ഇഹ്‌സാന്‍ ബോബോയേവിന്റെ ഇഞ്ചുറി ടൈം ഗോളില്‍ ഖതലോന്‍ 2-1 ന് ഇസ്തരവ്ഷാനെ തോല്‍പിച്ചു. 
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുള്ളതിനാല്‍ മത്സരത്തിന് കാണികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. താജിക്കിസ്ഥാനില്‍ ഇതുവരെ ആര്‍ക്കും കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ടില്ല. താജിക്കിസ്ഥാനു പുറമെ ബെലാറൂസ്, നിക്കരാഗ്വ, ബുറുണ്ടി ലീഗുകളും അരങ്ങേറുന്നുണ്ട്. 
1991 ലാണ് താജിക്കിസ്ഥാന്‍ സോവിയറ്റ് യൂനിയനില്‍ നിന്ന് സ്വതന്ത്രമായത്. ശനിയാഴ്ച താജിക് സൂപ്പര്‍ കപ്പോടെയാണ് സീസണ്‍ ആരംഭിച്ചത്. 

Latest News