അബുദാബി- വ്യാപാര സ്ഥാപനങ്ങളും ഹോള്‍സെയില്‍, റീട്ടെയ്ല്‍ സ്ഥാപനങ്ങളും ഭക്ഷ്യവസ്തുക്കളുടേയോ മരുന്നുകളുടെയോ വില വര്‍ധിപ്പിച്ചാല്‍ രണ്ടരലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ ചെയര്‍മാന്‍ മുഹമ്മദലി അല്‍ ഷൊരാഫ അല്‍ ഹമ്മാദിയുടെ നിര്‍ദേശപ്രകാരമാണിത്.
നീതീകരണമില്ലാത്ത വില വര്‍ധനവ് ഒരു കാരണവശാലും പൊറുക്കില്ല. കൊറോണ ലോക്ഡൗണ്‍ കാലത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനാണ് നടപടി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടപ്പിക്കുമെന്നും കമേഴ്‌സ്യല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്.






