ഇന്ത്യയിലേക്ക് എമിറേറ്റ്‌സ് സര്‍വീസ് ഉടനില്ല

ദുബായ്- എമിറേറ്റ്‌സ് എയര്‍ലൈന്‍സുകള്‍ ഇന്ത്യയിലേക്ക് ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കില്ല. ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ ഇന്ത്യന്‍ അധികൃതരില്‍നിന്ന് അനുമതി ലഭിച്ചില്ല.

ഏപ്രില്‍ ആറ് മുതല്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, എമിറേറ്റ്‌സ് ഇന്ന് പുറത്തിറക്കിയ, ആറാം തീയതി സര്‍വീസ് ആരംഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല. ദുബായില്‍നിന്ന് ലണ്ടന്‍, പാരിസ്, ബ്രസ്സല്‍സ്, സൂറിച്ച് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ എമിറേറ്റ്‌സ് വ്യക്തമാക്കി.

നെടുമ്പാശേരിയും തിരുവനന്തപുരവും ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴു നഗരങ്ങളിലേക്ക് തിങ്കളാഴ്ച സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഫ്‌ളൈറ്റുകളുടെ ഷെഡ്യൂളും പുറത്തുവന്നിരുന്നു. എന്നാല്‍, ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നില്ലെന്നും എത്തേണ്ട രാജ്യത്തിന്റെ അനുമതി ലഭിച്ചാലേ സര്‍വീസ് ആരംഭിക്കാനാവൂ എന്നും എമിറേറ്റ്‌സ് അധികൃതര്‍ പറയുന്നു.

 

Latest News