യു.എ.ഇയില്‍ 150 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബുദാബി- യു.എ.ഇയിൽ 150 പേർക്ക് കൂടി കോവിഡ് 19 ബാധിച്ചതായി കണക്ക്. ഇതോടെ യു.എ.ഇയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 814 ആയി. യു.എ.ഇയിൽ മലയാളിയടക്കം രണ്ടു പേർ കൊറോണ ബാധിച്ച് ബുധനാഴ്ച മരിച്ചിരുന്നു. രണ്ടുപേർക്കും മറ്റ് അസുഖങ്ങളുണ്ടായിരുന്നുവെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇന്ന് പുതുതായി കണ്ടെത്തിയ കേസുകളിൽ അധികവും നേരത്തെ രോഗബാധിതർ താമസിച്ച സ്ഥലത്ത്‌നിന്നുള്ളവര്‍ക്കാണ്. വിവിധ രാജ്യക്കാരായ ആളുകൾക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്.
 

Latest News