Sorry, you need to enable JavaScript to visit this website.

അഫരീദിക്ക് പിന്തുണ:  വിമര്‍ശകര്‍ക്ക് യുവരാജിന്റെ മറുപടി

ന്യൂദല്‍ഹി - താന്‍ നീല രക്തമൊഴുകുന്ന ഇന്ത്യക്കാരനാണെന്നും എന്നാല്‍ മനുഷ്വത്വത്തിന് വേണ്ടി ശബ്ദിക്കുന്നത് എങ്ങനെ ഇന്ത്യാ വിരുദ്ധമാവുമെന്ന് മനസ്സിലാവുന്നില്ലെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗ്. കൊറോണക്കാലത്ത് പാക്കിസ്ഥാനില്‍ അവരുടെ മുന്‍ നായകന്‍ ശാഹിദ് അഫരീദി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുകയും പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തതിന്റെ പേരില്‍ യുവരാജും ഹര്‍ഭജന്‍ സിംഗും സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനമാണ് നേരിട്ടത്. അതിനോട് പ്രതികരിക്കുകയായിരുന്നു യുവരാജ്. 
മനുഷ്യത്വം അതിരുകള്‍ മായ്ക്കുന്നു എന്നു വിശേഷിപ്പിച്ച് യുവരാജിന്റെയും ഹര്‍ഭജന്റെയും പിന്തുണയെ അഫരീദി സ്വാഗതം ചെയ്തിരുന്നു. 

Latest News