Sorry, you need to enable JavaScript to visit this website.

മെസ്സിക്കും ക്രിസ്റ്റിയാനോക്കും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലും പ്രതിഫലം കുറക്കുമോ?

ന്യൂദല്‍ഹി - കൊറോണ കാരണം മത്സരങ്ങള്‍ നിര്‍ത്തിവെച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം കുറക്കാന്‍ പദ്ധതിയില്ലെന്ന് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമല്‍ അറിയിച്ചു. കൊറോണ വ്യാപനം മൂലമുള്ള പ്രശ്‌നങ്ങള്‍ വിവേകത്തോടെയും എല്ലാവരുടെയും താല്‍പര്യം മാനിച്ചും കൈകാര്യം ചെയ്യുമെന്ന് ധുമല്‍ പറഞ്ഞു. 
ബാഴ്‌സലോണയെയും യുവന്റസിനെയും പോലുള്ള വന്‍കിട ഫുട്‌ബോള്‍ ക്ലബ്ബുകള്‍ വരെ ശമ്പളം വെട്ടിക്കുറച്ചിരിക്കുകയാണ്. ലിയണല്‍ മെസ്സിക്ക് കൊറോണക്കാലത്ത് പ്രതിഫലത്തില്‍ 70 ശതമാനമാണ് കുറവുണ്ടാവുക. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ശമ്പളം കുറക്കാന്‍ സമ്മതിച്ചു. 

Latest News