കുവൈത്ത് സിറ്റി- കുവൈത്തില്‍ 24 ഇന്ത്യക്കാരടക്കം 28 പേര്‍ക്ക് ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. ആകെ 59 ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ പോയി മടങ്ങി എത്തിയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഫഹീലില് 440 ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം കര്‍ശന ക്വാറന്റൈന് ചെയ്തു. കൂടാതെ ജലീബ് ശുയൂഖിലും ചില കെട്ടിടങ്ങള്‍ നിരീക്ഷണത്തിലാണ്.






