Sorry, you need to enable JavaScript to visit this website.

രൺബീർ ആലിയ ലോക്ഡൗൺ 

ലോക്ഡൗൺ ദിനങ്ങളിൽ സമയം ചെലവഴിക്കാൻ സിനിമാ താരങ്ങൾ വ്യത്യസ്ത മാർഗങ്ങളാണ് കണ്ടെത്തിയത്. അപ്രതീക്ഷിതമായി കിട്ടിയ ഈ സമ്പൂർണ വിശ്രമകാലം പരമാവധി ആസ്വദിക്കാൻ അവസരം കണ്ടെത്തിയവരുമുണ്ട്. ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായ രൺബീർ കപൂറും ആലിയ ഭട്ടും ലോക്ഡൗൺ കാലത്ത് ഒരുമിച്ച് കഴിയുന്നതായാണ് റിപ്പോർട്ട്. ഇരുവരും ഒരുമിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ഇതിന് തെളിവായി. ജിം ഡ്രസിൽ ഇരുവരും നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഏതാനും സെക്കന്റുകൾ മാത്രമുള്ള വീഡിയോയിൽ രൺബീറിന്റെ വളർത്തു നായയെയും കാണാം. രൺബീറും ആലിയയും മുംബൈയിലെ ഒരു കെട്ടിടത്തിൽ തന്നെയുള്ള രണ്ടു അപ്പാർട്ട്മെന്റുകളിലാണ് താമസമെന്ന് നേരത്തെ ഗോസിപ്പുകൾ പരന്നിരുന്നു. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയതായാണ് വിവരം. നേരത്തെ ആലിയ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇരുവരും ഒന്നിച്ചാണെന്നുള്ളതിന് സൂചന നൽകുന്നതാണ്. തന്റെ വളർത്തുപൂച്ച എഡ്വേർഡിന്റെയും രൺബീറിന്റെ വളർത്തു നായ്ക്കളായ ലയണലിന്റെയും നിഡോയുടെയും ചിത്രങ്ങൾ ആലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അതിനു മുമ്പ് അപ്പാർട്ട്മെന്റിൽനിന്ന് അസ്തമയ സൂര്യനെ നോക്കുന്ന ചിത്രവും ആലിയ പങ്കുവെച്ചിരുന്നു. തന്റെ ഇഷ്ട ഫോട്ടോഗ്രഫറായ രൺബീർ കപൂർ പകർത്തിയ ചിത്രമാണിതെന്നും ആലിയ എഴുതിയിരുന്നു.


 

Latest News