കോവിഡ് വ്യാപനം തടയുന്നതിനായുള്ള ലോക്ഡൗണ്‍ കാരണം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസികള്‍ പ്രതിസന്ധിയിലാണ്.
ലേബര്‍ ക്യാമ്പുകളിലായാലും മറ്റു താമസ സ്ഥലങ്ങളിലായാലും അവര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ആരോഗ്യ സുരക്ഷയും തൊഴില്‍ സുരക്ഷയും വലിയ വെല്ലുവിളിയായി മാറുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു.
വര്‍ക്ക് അറ്റ് ഹോം എന്നൊക്കെ കേള്‍ക്കാനുണ്ടെങ്കിലും അതൊന്നും എല്ലാ പ്രവാസികള്‍ക്കും ബാധകമല്ല. നൂറുകണക്കിനുളുകള്‍ തൊഴിലില്ലാതെ ഫ് ളാറ്റുകളില്‍ ഇരിക്കുകയാണ്.
അവസരം കിട്ടിയാല്‍ ധാരാളം പേരെ നാട്ടിലയക്കാന്‍ തൊഴിലുടമകളും കാത്തിരിക്കുന്നു. ശമ്പളമില്ലാത്ത അവധിയായിരിക്കുമെന്നാണ് മിക്ക കമ്പനികളും അറിയിച്ചിരിക്കുന്നത്.
പലയിടങ്ങളിലും പുറത്തിറങ്ങാനാകാതെ ക്വാറന്റൈനില്‍ കുടുങ്ങിയരിക്കയാണ് പ്രവാസികള്‍. കൊറോണ ബാധിതരെ കണ്ടെത്താന്‍ കെട്ടിടങ്ങള്‍ സീല്‍ ചെയ്താണ് പരിശോധന.
അത്യാവശ്യ സാധനങ്ങള്‍ക്കു പോലും പുറത്തിറങ്ങാനകാതെ ഭീതിയില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും ലഭിക്കാന്‍ സന്നദ്ധ സംഘടനകള്‍ മാത്രമാണ് ആശ്രയം.
കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടങ്ങള്‍ അടച്ച ദുബായിലെ ദേരയില്‍ കയര്‍ വഴിയാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ ഭക്ഷ്യവസ്തുക്കളെത്തിച്ചത്.
കയറില്‍കെട്ടി ഭക്ഷ്യവസ്തുക്കള്‍ അയക്കുന്ന കാഴ്ച നോവു പരത്തുന്നുവെന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
നാട്ടിലെ ചെറുതും വലുതുമായ ഒട്ടനവധി റിലീഫ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നവരാണ് പ്രവാസികള്‍. താല്‍ക്കാലികമാണെങ്കിലും അവര്‍ ഭക്ഷണത്തിനുവേണ്ടി കാത്തിരിക്കുന്ന കയര്‍ നോവു പരത്തുന്നത് തന്നെയാണ്.
ഭക്ഷണത്തിനു വിഷമിക്കുന്നവര്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജിദ്ദയില്‍ ഹോട്ടല്‍ നടത്തുന്ന ഒരാള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. സൗദിയില്‍ ഒട്ടുമിക്ക സംഘടനകളും ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി രംഗത്തുണ്ട്.






