ആയിരക്കണക്കിന് പരിശോധന നടത്താം, ഭീമന്‍ ലാബുമായി യു.എ.ഇ

അബുദാബി- ദിവസം ആയിരക്കണക്കിന് പരിശോധനകള്‍ നടത്താന്‍ ശേഷിയുള്ള ഭീമന്‍ കോവിഡ് ലബോറട്ടറി യു.എ.ഇയില്‍ ഒരുങ്ങി.
അബുദാബിയിലെ മസ്ദര്‍ സിറ്റിയിലാണ് പുതിയ ലാബ്. 14 ദിവസം കൊണ്ടാണ് ഈ ഭീമന്‍ ലാബിന് രൂപകല്‍പന ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്. യു.എ.ഇയിലെ കോവിഡ് പരിശോധനാ ആവശ്യങ്ങള്‍ക്കുള്ള അടിയന്തര പരിഹാരമായാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.
അബുദാബി കേന്ദ്രമായുള്ള ജി42 എന്ന കമ്പനിയാണ് പരിശോധനാകേന്ദ്രത്തിന്റെ നിര്‍മാണത്തിന് പിന്നില്‍. ചൈനക്ക് പുറത്ത് കോവിഡ് പരിശോധനക്കായി ഇത്രയും വലിയ ലാബ് ഒരുങ്ങുന്നത് ആദ്യമായാണ്.

 

Latest News