1300 ഈജിപ്തുകാരെ കുവൈത്ത് ഒഴിപ്പിച്ചു, നീക്കത്തില്‍ വിദേശികള്‍ക്ക് ആശങ്ക

കുവൈത്ത് സിറ്റി- വിസ കാലാവധി കഴിഞ്ഞവരേയും നിയമ വിരുദ്ധമായി താമസിക്കുന്നവരേയും കുവൈത്ത് ഒഴിപ്പിക്കുന്നു. പൊതുമാപ്പ് പ്രാബല്യത്തില്‍ വരാനിരിക്കെ ത്വരിതഗതിയില്‍ നടക്കുന്ന നീക്കം വിദേശികളില്‍ ആശങ്ക പരത്തി.  ഞായറാഴ്ച ഈജിപ്ത് എയര്‍ വിമാനത്തില്‍ 303 ഈജിപ്തുകാരെ കുവൈത്തില്‍നിന്നു കൊണ്ടുപോയി.
ഈജിപ്ത് എംബസിയും ഈജിപ്ത് എയറും സംയുക്തമായിട്ടാണ് ഒഴിപ്പിക്കല്‍ ദൗത്യം നിര്‍വഹിച്ചത്. ഇതിനകം 1293 ഈജിപ്തുകാരെ ഒഴിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. കുടുംബ സന്ദര്‍ശന വിസയിലും വാണിജ്യ വിസയിലുമെത്തി കാലാവധിക്ക് മുമ്പ് മടങ്ങി പോകാന്‍ കഴിയാത്തവരും കുടിയേറ്റ നിയമലംഘനം നടത്തിയതിന്റെ പേരില്‍ നാട് കടത്തുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു.

മാനുഷിക പരിഗണന നല്‍കി അത്യാവശ്യമായി ഈജിപ്തിലേക്ക് മടങ്ങി പോകേണ്ടവര്‍ക്കു യാത്രക്കുള്ള അവസരം ഒരുക്കുകയാണെന്നും ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. സമാനമായി മറ്റു രാജ്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നയതന്ത്ര തലത്തില്‍ തുടരുന്നുണ്ട്. അതാത് രാജ്യങ്ങളിലെ സര്‍ക്കാരിന്റെയും എംബസിയുടെയും തീരുമാനം അനുസരിച്ചു ഒഴിപ്പിക്കല്‍ ആരംഭിക്കുകയും ചെയ്യും.

 

Latest News