യു.എ.ഇയില്‍ ഇന്ത്യക്കാരായ കോവിഡ് ബാധിതര്‍ അമ്പതിലേക്കെത്തുന്നു

അബുദാബി- യു.എ.ഇയില്‍ വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 48 ഇന്ത്യക്കാര്‍ക്കു കോവിഡ് ബാധിച്ചിട്ടുണ്ട്. 468 പേര്‍ക്കാണ് യു.എ.ഇയില്‍ ആകെ കോവിഡ് ബാധിച്ചിട്ടുള്ളത്.
പുതുതായി സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം സൂചിപ്പിച്ചു.

ശ്രീലങ്ക, ജോര്‍ദാന്‍, പലസ്തീന്‍, സിറിയ, ഇറാന്‍, കോമറോസ്, ചൈന, സൗദി അറേബ്യ, കിര്‍ഗിസ്ഥാന്‍, ബോസ്‌നിയ, സെര്‍ബിയ, ഗ്രീസ്, യുറഗ്വായ്, റൊമേനിയ, സ്വീഡന്‍, ദക്ഷിണാഫ്രിക്ക, ഇറാഖ്, യെമന്‍, നേപ്പാള്‍. എതോപ്യ, യുകെ, പാക്കിസ്ഥാന്‍, ലബനോന്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.

 

Latest News