Sorry, you need to enable JavaScript to visit this website.

LATEST: ഖത്തറില്‍ ആദ്യ മരണം, ഗള്‍ഫിലെ കൊറോണ മരണ സംഖ്യ 11 ആയി


ദുബായ് - ഖത്തറില്‍ ഒരാള്‍കൂടി മരിച്ചതോടെ ഗള്‍ഫില്‍ കൊറോണമൂലം മരിച്ചവരുടെ എണ്ണം 11 ആയി.
യു.എ.ഇയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 468 ആയി ഉയര്‍ന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 63 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെയാണിത്. ബഹ്‌റൈനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ ഏഴു പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ബഹ്‌റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 473 ആയി ഉയര്‍ന്നു. കുവൈത്തില്‍ പുതുതായി 10 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 235 ആയി ഉയര്‍ന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ ഒമാനില്‍ 21 പേര്‍ക്കും കൊറോണബാധ സ്ഥിരീകരിച്ചു. ഒമാനില്‍ ഇതുവരെ ആകെ 152 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഖത്തറില്‍ പുതുതായി 28 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ രോഗബാധിതര്‍ 590 ആയി. ഖത്തറില്‍ കൊറോണ രോഗികളില്‍ ഒരാള്‍ മരണപ്പെട്ടിട്ടുമുണ്ട്. ഖത്തറിലെ ആദ്യ മരണമാണിത്. ഇതോടെ ഗള്‍ഫിലെ ആകെ കൊറോണ മരണം 11 ആയി.
ബഹ്‌റൈനില്‍ നാലു പേരും യു.എ.ഇയില്‍ രണ്ടു പേരും സൗദിയില്‍ നാലും ഖത്തറില്‍ ഒരാളുമാണ്  ഇതുവരെ കൊറോണ ബാധിച്ച് മരണപ്പെട്ടത്.

 

Latest News