Sorry, you need to enable JavaScript to visit this website.

കൊറോണ: കോണ്ടം ഉല്‍പ്പാദനം നിര്‍ത്തിവച്ച് കമ്പനികള്‍

ക്വാലാലംപൂര്‍- കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആഗോള വ്യാപകമായി ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്ടം ഉല്‍പ്പാദനം നിര്‍ത്തിവച്ച് പ്രമുഖ നിര്‍മാതാക്കള്‍. വൈറസ് പടരുന്നത് തടയാൻ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് കാരണം മൂന്ന് മലേഷ്യൻ ഫാക്ടറികളാണ് ഉല്‍പാദനം നിര്‍ത്തിവെച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോണ്ടം നിര്‍മിക്കുന്ന മലേഷ്യയുടെ കരേക്സ് ബിഎച്ച്ഡി ഒരാഴ്ചയിലേറെയായി പൂട്ടികിടക്കുകയാണ്. ലോകത്ത് മൊത്തം ഉല്‍പ്പാദനത്തിന്റെ അഞ്ചില്‍ ഒന്നും ഈ ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്. 10 കോടി കോണ്ടത്തിന്റെ കുറവാണ് ഈ ഫാക്ടറി മാത്രം അടഞ്ഞുകിടക്കുന്നത് കൊണ്ട് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. 

അന്താരാഷ്ട്രതലത്തിൽ ഡ്യുറെക്സ് പോലുള്ള ബ്രാൻഡുകൾ വിപണനം ചെയ്യുന്നതും സര്‍ക്കാര്‍ സംവിധാനങ്ങളും യുഎൻ പോപ്പുലേഷൻ ഫണ്ട് പോലുള്ള സഹായ പ്രോഗ്രാമുകൾക്കും മലേഷ്യന്‍ കമ്പനികളാണ് കോണ്ടം എത്തിക്കുന്നത്. മലേഷ്യ കഴിഞ്ഞാല്‍ ചൈനയാണ് നിര്‍മാണത്തില്‍ രണ്ടാം സ്ഥാനത്ത്. എന്നാല്‍ ചൈനയില്‍ ഇപ്പോള്‍ നിര്‍മാണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

നിർണായക വ്യവസായങ്ങൾക്കുള്ള പ്രത്യേക ഇളവ് പ്രകാരം മലേഷ്യന്‍ കമ്പനികള്‍ക്ക് വെള്ളിയാഴ്ച ഉത്പാദനം പുനരാരംഭിക്കാൻ അനുമതി ലഭിച്ചുവെങ്കിലും 50% തൊഴിലാളികൾ മാത്രമുള്ളത്. “നിര്‍മാണം പൂര്‍വ സ്ഥിതിയിലാവാന്‍ മസയമെടുക്കും, പകുതി ശേഷിയിൽ ഡിമാൻഡ് നിലനിർത്താൻ ഞങ്ങൾ പാടുപെടുകയാണ്” കരേക്സ് ബിഎച്ച്ഡി ചീഫ് എക്സിക്യൂട്ടീവ് ഗോഹ് മിയ കിയാറ്റ് റോയിട്ടേഴ്സിനോട് പറഞ്ഞു. 

Latest News