വാഷിംഗ്ടൺ- നാലുവയസുകാരനെ കഴുത്തറുത്തുകൊന്ന ഇന്ത്യന്‍ വംശജയായ അമ്മ ടെക്‌സാസില്‍ അറസ്റ്റില്‍. 36 കാരിയായ റിതിക രോഹത്ഗി അഗർവാളിനെയാണ് ടെക്സാസിലെ ഷുഗര്‍ ലാന്റ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മാർച്ച് 21 ന് രാവിലെ രാവിലെ അവലോൺ ഗാർഡനിലെ വീട്ടിലെത്തിയ ഭര്‍ത്താവ് മുകളിലത്തെ നിലയില്‍ മകന്‍ ചോരയില്‍കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പോലീസിന് വിളിച്ചുവരുത്തിയ ഇദ്ദേഹം കയ്യില്‍ കത്തിയുമായി ഭാര്യയെ വീട്ടുവളപ്പില്‍നിന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ ദേഹത്ത് മുറിവേറ്റ് പാടുകളുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് സ്വയം ചെയ്തതാണെന്നും ഷുഗര്‍ ലാന്റ് പോലീസ് പറഞ്ഞു.
കൃത്യത്തില്‍ പത്തുവയസില്‍ താഴെയുള്ളവരെ ജീവഹാനി വരുത്തുന്നതിന് ചുമത്തുന്ന പ്രത്യേക വകുപ്പാണ്
യുവതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. കൊലപാതകത്തിന് പ്രേരണ എന്താണെന്ന് വ്യക്തമല്ല.






