Sorry, you need to enable JavaScript to visit this website.

ഇത്തിത്തിരി ഓവറാണ് -ക്രിസ്റ്റിയാനോക്ക് വിമര്‍ശനം

ടൂറിന്‍ - കൊറോണയുടെ പേരില്‍ പോര്‍ചുഗലിലെ ജന്മദേശമായ മദേരയില്‍ സമ്പര്‍ക്കമില്ലാതെ കഴിയുന്ന ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ദിവസവും വീട്ടിലെ സ്വിമ്മിംഗപൂളിനടുത്തു നിന്നുള്ള ഫോട്ടോ പോസ് ചെയ്യുന്നത് ഇത്തിരി ഓവറാവുകയാണെന്ന് യുവന്റസ് മുന്‍ ചെയര്‍മാന്‍ ജിയോവാനി കോബോളി ഗിഗ്‌ളി. കൊറോണ പ്രതിസന്ധിയുടെ കാലത്ത് പോര്‍ചുഗലിലേക്ക് പോവാതെ ഇറ്റലിയില്‍ സമ്പര്‍ക്കമില്ലാതെ കഴിയുകയാണ് ക്രിസ്റ്റ്യാനൊ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മസ്തിഷ്‌കാഘാതം സംഭവിച്ച അമ്മയെ കാണാനാണ് ക്രിസ്റ്റ്യാനൊ മദേരയിലെത്തിയത്. മാര്‍ച്ച് എട്ടിന് തിരിച്ചെത്തിയെങ്കിലും ഇറ്റലി ലോക്ഡൗണിലേക്ക് പോവും മുമ്പെ വീണ്ടും മദേരയിലേക്ക് മടങ്ങി. 
ക്രിസ്റ്റ്യാനോയെ ഇറ്റലി വിടാന്‍ സമ്മതിച്ചതാണ് മറ്റു കളിക്കാരും സമ്പര്‍ക്ക വിലക്ക് ലംഘിക്കാന്‍ കാരണമായതെന്ന് ഗിഗഌ ആരോപിച്ചു. അമ്മയെ കാണാനെന്നു പറഞ്ഞാണ് പോയത്. ഇപ്പോള്‍ ദിവസവും സ്വിമ്മിംഗ് പൂള്‍ ചിത്രം പോസ്റ്റ് ചെയ്യുകയാണ്. 
 

Latest News