സിനിമാ മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍  മോഹന്‍ലാലും മഞ്ജുവാര്യരും 


കൊച്ചി- കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് നിശ്ചലമായ സിനിമാ മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കാനുള്ള ഫെഫ്കയുടെ പദ്ധതിക്ക് പിന്തുണയുമായി മലയാളി താരങ്ങളും. മോഹന്‍ലാല്‍ പത്ത് ലക്ഷം രൂപയും മഞ്ജുവാര്യര്‍ അഞ്ച് ലക്ഷം രൂപയുമാണ് ഫെഫ്കയുടെ  സഹായ ധനത്തിലേക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരങ്ങളായ സൂര്യയും കാര്‍ത്തിയും ഫെഫ്കയുടെ സഹായ ധനത്തിലേക്ക് വലിയൊരു തുക സംഭാവന നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് മോഹന്‍ലാലും മഞ്ജുവാര്യരും പദ്ധതിയെ പിന്തുണച്ചത്. അല്ലു അര്‍ജുനും സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമയിലുള്ള നിരവധി പേര്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഈ ഘട്ടത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കേണ്ടതുണ്ടെന്ന് നടി മഞ്ജുവാര്യര്‍ പ്രതികരിച്ചു. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന അയ്യായിരത്തോളം പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയുടെ തീരുമാനം.
 

Latest News