ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇതാണവസ്ഥ -കക്കൂസ് കഴുകി ശിഖര്‍ ധവാന്‍

ന്യൂദല്‍ഹി - രാജ്യം ലോക്ഡൗണിലേക്ക് പോയതോടെ പണിയില്ലാതായ ക്രിക്കറ്റ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഏറ്റവും ഉചിതമായ സന്ദേശമാവും തന്റെ കഴിഞ്ഞ വര്‍ഷത്തെ മങ്കാദിംഗ് റണ്ണൗട്ടെന്ന് ആര്‍. അശ്വിന്‍ പറഞ്ഞു. അനവസരത്തില്‍ ക്രീസ് വിട്ടാല്‍ ഔട്ടാവും. അതിനാല്‍ അകത്ത് തങ്ങുക, സുരക്ഷിതരായിരിക്കുക -അശ്വന്‍ ട്വീറ്റ് ചെയ്തു. 
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, സചിന്‍ ടെണ്ടുല്‍ക്കര്‍, ശിഖര്‍ ധവാന്‍ തുടങ്ങിയ കളിക്കാരും സമാനമായ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്തു. വീട്ടില്‍ ഒരാഴ്ച തങ്ങിയപ്പോള്‍ ഇതാണ് സ്ഥിതിയെന്നു പറഞ്ഞ് ശിഖര്‍ ധവാന്‍ തുണി അലക്കുന്നതിന്റെയും ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിന്റെയും ച്ിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. 

Latest News