Sorry, you need to enable JavaScript to visit this website.

കൊറോണക്കാലത്ത് ജൂഡ് കഥ തേടുന്നു

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിലിരിക്കേണ്ടിവന്നവർ വെറുതെ സമയം കളയരുതെന്ന അഭ്യർഥനയുമായി നടനും സംവിധായകനുമായ ജൂഡ് ആന്റണി. ഈ അവസരത്തിൽ കഥയെഴുതി തനിക്ക് അയച്ചുതരാനും കൊള്ളാമെങ്കിൽ നമുക്ക് സിനിമയാക്കാമെന്നും ജൂഡ് പറയുന്നു. 
നിങ്ങളുടെ മനസ്സിൽ തോന്നുന്ന അല്ലെങ്കിൽ പണ്ടെപ്പോഴോ തോന്നിയ കഥകൾ കുത്തിക്കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ), ഇങ്ങോട്ടു അയച്ചോ. ഞാൻ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ. ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നും ജൂഡ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. 

 

Latest News