Sorry, you need to enable JavaScript to visit this website.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ പ്രേരിപ്പിച്ച വനിത ദുബായില്‍ അറസ്റ്റില്‍

ദുബായ്- കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ ആരംഭിച്ച സ്റ്റേ ഹോം അടക്കമുള്ള നടപടികളെ ചോദ്യം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്ത യൂറോപ്യന്‍ പൗരത്വമുള്ള അറബ് വംശജയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

വൈറസ് വ്യാപിക്കുന്നത് തടയാന്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശത്തിനെതിരെ, ജനങ്ങളെ അത് ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ ആണ് ഇവര്‍ പോസ്റ്റ് ചെയ്തിരുന്നത്.  കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും കേസ് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു.  
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി അധികൃതര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ സ്വദേശികളും വിദേശികളും പൂര്‍ണ്ണമായും പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
സുരക്ഷാ നടപടികള്‍ പാലിക്കാതിരുന്നാല്‍  രണ്ട് ലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും തടവും  ലഭിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

https://www.malayalamnewsdaily.com/sites/default/files/2020/03/25/videoone.jpg

Latest News