കുവൈത്ത് സിറ്റി - കൊറോണബാധ സംശയിച്ച് ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഈജിപ്തുകാരന് ആത്മഹത്യ ചെയ്തു. അല്ഫര്വാനിയയില് ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റിയ കെട്ടിടത്തിന്റെ ജനല്‍വഴി താഴേക്ക് ചാടിയാണ് യുവാവ് ജീവനൊടുക്കിയത്. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു.
സംഭവം കണ്ട് നിരവധി പേര് സ്ഥലത്ത് തടിച്ചുകൂടി. പോലീസും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കി.
അഞ്ചാം നിലയില്‍ നിന്ന് ജനല്‍ വഴി പുറത്തിറങ്ങി യുവാവ് കെട്ടിടത്തിനു പുറത്ത് നിലയുറപ്പിക്കുന്നതിന്റെയും താഴേക്ക് ചാടുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ദൃക്സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.






