യു.എ.ഇയില്‍ കുടുങ്ങിയ സന്ദര്‍ശക വിസക്കാര്‍ക്ക് ആശ്വാസം, താമസം നിയമപരമാക്കും

ദുബായ്- വ്യോമ നിയന്ത്രണം മൂലം യു.എ.ഇയില്‍ കുടുങ്ങിപ്പോയ സന്ദര്‍ശക വിസക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞെങ്കിലും അവരെ നിയമപരമായി യു.എ.ഇയില്‍ താമസിക്കാന്‍ അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ് അറിയിച്ചു.
പുതിയ നടപടികള്‍ അടുത്ത ദിവങ്ങളില്‍ പ്രഖ്യാപിക്കും.
കൊറോണ നേരിടാനായി കൈക്കൊണ്ട അസാധാരണ നടപടികളിലൂടെ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ആശ്വാസകമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും അതോറിറ്റി അറിയിച്ചു.

 

Latest News