ആര്യക്കെതിരെ ശക്തമായ    സൈബര്‍ ആക്രമണം

കൊച്ചി-ബിഗ് ബോസ് സീസണ് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രണത്തില്‍ മുന്നറിയിപ്പുമായി ആര്യ. ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ആര്യയുടെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിടേണ്ടിവന്ന ആക്രമണത്തിന് പ്രതികരണമെന്നോണം ആര്യ നിയമവഴി തേടുകയാണോ എന്ന സംശയവും കുറിപ്പ് ഉയര്‍ത്തുന്നുണ്ട്.
'നമ്മുടെ സംസ്ഥാന സൈബര്‍ സെല്‍ വളരെ ശക്തമാണ്. നമ്മള്‍ അതില്‍ വിശ്വസിക്കുന്നു', എന്നാണ് ആര്യയുടെ കുറിപ്പ്. ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമുള്ള ആര്യയുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ് ആണിത്. എന്നാല്‍ ഈ പോസ്റ്റിന് താഴെയും ഭൂരിഭാഗം പേരും പരിഹാസ കമന്റുകളുമായി എത്തിയിട്ടുണ്ട്.
മലയാളികള്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ഒരു റിയാലിറ്റി ഷോയായിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ബോസ് സീസണ്‍ 2. ഷോയിലെ ശക്തയായ ഒരു മത്സരാര്‍ത്ഥി ആയിരുന്നു ആര്യ. എന്നാല്‍ രജിത്കുമാറിനെതിരെയുള്ള ആര്യയുടെയും കൂട്ടരുടെയും പരിഹാസവും ഒറ്റപ്പെടുത്താലും വലിയ വിമര്‍ശനം നേരിട്ടിരുന്നു. 

Latest News