ഉറങ്ങിപ്പോയ പൂനെ സ്വദേശി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി

ദുബായ്- ദുബായ് വിമാനത്താവളത്തിലെ കാത്തിരിപ്പ് സ്ഥലത്ത് ഉറങ്ങിപ്പോയ പൂനെ സ്വദേശിക്ക് ഇന്ത്യയിലേക്കുള്ള അവസാന വിമാനം നഷ്ടമായി. യു.എ.ഇ യില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഞായറാഴ്ച മുതല്‍ ടെര്‍മിനല്‍ 3 ല്‍ കുടുങ്ങിക്കിടക്കുകയാണ്. വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് റെസിഡന്‍സി വിസ ഉടമകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ് യു.എ.ഇ.

പൂനെ സ്വദേശിയായ അരുണ്‍ സിംഗ് (37) ഇമിഗ്രേഷനും സുരക്ഷാ പരിശോധനയും കഴിഞ്ഞ് വിമാനത്തിന് കാത്തിരിക്കുകയായിരുന്നു.  മാര്‍ച്ച് 22 ന് പുലര്‍ച്ചെ 4 ന് അഹമ്മദാബാദിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ കയറേണ്ടതായിരുന്നു. കാത്തിരിപ്പ് സ്ഥലത്ത് ഉറങ്ങുകയും അവസാനം ബോര്‍ഡിംഗ് നഷ്ടപ്പെടുകയും ചെയ്തു.

എല്ലാ ഫ്‌ളൈറ്റുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ് യു.എ.ഇ. വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാന്‍ അദ്ദേഹത്തിന് അനുവാദമില്ല. കാരണം റെസിഡന്‍സി വിസ വഴിയുള്ള പ്രവേശനവും നിര്‍ത്തിവച്ചിരിക്കുകയാണ്.

സമ്മര്‍ദ്ദത്തിലായതിനാല്‍ ഞാന്‍ ഉറങ്ങിപ്പോയി. വിവാഹമോചനക്കേസ് ഫയല്‍ ചെയ്യാനാണ് ഇയാള്‍  ഇന്ത്യയിലേക്ക് മടങ്ങാന്‍ തയാറായി വന്നത്. തിരിച്ചുപോകാന്‍ ആദ്യം അനുവദിച്ചെങ്കിലും പ്രവേശനം ജിസിസി പൗരന്മാര്‍ക്ക് മാത്രമാണെന്ന് പറഞ്ഞ് പിന്നീട് തടയുകയായിരുന്നു. ഞാന്‍ അവിചാരിതമായി  ഉറങ്ങിപ്പോയെന്നു അവരോട് വിശദീകരിച്ചു. പക്ഷെ ഫലമുണ്ടായില്ല.

 

Latest News