കൊറോണ ഭീതി അകറ്റണമെന്ന് കുവൈത്ത് അമീര്‍

കുവൈത്ത് സിറ്റി- കൊറോണയെക്കുറിച്ച ഭീതിയാണ് ആദ്യം അകറ്റേണ്ടതെന്ന് കുവൈത്ത് അമീര്‍ ശൈഖ്് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. ഞായറാഴ്ച രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമീര്‍.

ആഗോള കൊറോണ ഭീതിയില്‍ നിന്നും അതിവേഗം മുക്തമാകുന്നതിന് പ്രഥമ പരിഗണന നല്‍കുന്നതിന് കുവൈത്ത് അമീറിന്റെ ആഹ്വാനം.

ലോക ജനതയുടെ സുരക്ഷക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. സര്‍ക്കാരും മറ്റു വിവിധ വകുപ്പുകളുടെ സഹകരണത്തോടെ രാജ്യവും ലോകവും ഉറ്റു നോക്കുന്ന കൊറോണ മഹാമാരിയെ തടയുന്നതിന് രോഗ പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനും അമീര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ സര്‍ക്കാരും പാര്‍ലമെന്റും നടത്തിവരുന്ന പ്രതിരോധ നടപടികള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News