ദുബായ്- യു.എ.ഇയിൽ അത്യാവശ്യാകാര്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശവുമായി അധികൃതർ. പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും ആശുപത്രിയിലേക്കുമല്ലാതെ ആരും പുറത്തിറങ്ങരുത്. അടിയന്തിര സഹചര്യങ്ങളിലല്ലാതെ ആരും ആശുപത്രിയിലേക്ക് വരരത്. ഈ സമയത്ത് മാസ്‌കും കയ്യുറകളും ധരിക്കണം. മുഴുവൻ മാളുകളും ഫ്രഷ് ഫുഡ് മാർക്കറ്റുകളും 48 മണിക്കൂറിനകം അടക്കും. അതേസമയം, ഫാർമസികൾ, ഫുഡ് ഔട്ട്‌ലെറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറി സ്‌റ്റോറുകൾ എന്നിവ തുറക്കും. റസ്‌റ്റോറന്റുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.
കാറുകളിൽ ഡ്രൈവറടക്കം മൂന്നു പേരെ മാത്രമേ അനുവദിക്കൂ. മുഴുവൻ പൊതു സ്ഥലങ്ങളും അടച്ചിടും. പൊതുഗതാഗതം അടച്ചിടുന്നതിനെ സംബന്ധിച്ച് പിന്നീട് അറിയിക്കും. എല്ലാ വിമാന സർവീസുകളും 48 മണിക്കൂറിനകം നിർത്തിവെക്കും. നിയമം തെറ്റിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.






