റൂട്ട് മാപ് കിട്ടാന്‍ ആപ്പുമായി ബഹ്‌റൈന്‍

മനാമ-കോവിഡ്19  ബാധിതരുടെ വിവരങ്ങളും റൂട്ട് മാപ്പും ലഭ്യമാക്കാന്‍ ആപ്പുമായി ബഹ്‌റൈന്‍. ആല അംമൃല എന്ന ആപ്പ് apps.bahrain.bh എന്ന പോര്‍ട്ടലില്‍ ലഭ്യമാകും. ബഹ്‌റൈനില്‍ സമ്മേളനങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിക്കുമ്പോള്‍ പരമാവധി 150 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന് ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തതിന് 35 ഓളം കേസുകളില്‍ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

 

Latest News